കുവൈറ്റ് സിറ്റി: കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിനുള്ള രജിസ്‌ട്രേഷന്‍ കുവൈത്തിൽ പുരോഗമിക്കുന്നു. 18 വയസ് മുതലുള്ളവര്‍ക്ക് https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Booster_RegistrationAr.aspxഎന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് നേരത്തെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.