കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ബദർ അൽ സമ മെഡിക്കൽ സെന്റർ, വിംഗ്സ് കുവൈത്ത് ചാപ്റ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു
ഇന്ത്യൻ ഡോക്ടർസ് ഫോറം കുവൈത്ത് പ്രസിഡൻറും വിംഗ്സ് കുവൈറ്റ് രക്ഷാധികാരിയുമായ ഡോ. അമീർ അഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ കെ ബഷീർ (ചെയർമാൻ വിംഗ്സ് കുവൈറ്റ്) പ്രസംഗിച്ചു. ശ്രീ നൈനാക്ഷൻ (ജനറൽ കൺവീനർ വിംഗ്സ് കുവൈറ്റ്) സ്വാഗതവും ശ്രീ റഷീദ് സംസം (ട്രഷറർ വിംഗ്സ് കുവൈറ്റ്) നന്ദിയും പറഞ്ഞു.
ബദർ അൽ സമാ മെഡിക്കൽ സെന്റർഓപ്പറേഷൻസ് മാനേജരും വിംഗ്സ് കുവൈത്ത് രക്ഷാധികാരിയുമായ ‘അഷ്റഫ് അയ്യൂർ. വിംഗ്സ് കുവൈത്ത് മറ്റ് ഭാരവാഹികളായ ഡോ. മുഹമ്മദ് സിറാജ് , ബഷീർ ഉദിനൂർ ,സലാം കളനാട് എന്നിവർ സംസാരിച്ചു.
ബദർ അൽ സമാ മെഡിക്കൽ സെൻറർ ബിസിനസ് ഡെവലപ്മെൻറ് കോർഡിനേറ്റർ മുഹമ്മദ് അനസ്, മാർക്കറ്റിംഗ് കോഡിനേറ്റ് പ്രീമ എന്നിവർ ക്യാമ്പിൻ്റെ ഏകോപനം നിർവഹിച്ചു.