60 കഴിഞ്ഞവരുടെ വിസ പുതുക്കൽ; മാനവവിഭവ ശേഷി സമിതി ഈ ആഴ്ച യോഗം ചേരും

0
20

കുവൈത്ത്‌ സിറ്റി :   60 വയസ്സിനു മുകളിൽ പ്രായമുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ റസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഫ്വത്വ ലെജിസ്ലേഷൻ തീരുമാനം  നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മാനവവിഭവ ശേഷി സമിതി ഡയരക്റ്റർ ബോർഡ്‌ ഈ ആഴ്ച യോഗം ചേരും.  സമിതി ഡയരക്റ്റർ ബോർഡ്‌ ചെയർമ്മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിലാണ്  യോഗം ചേരുന്നത്‌

പ്രസ്തുത വിഭാഗത്തിൽപ്പെടുന്ന വിദേശികൾക്ക്‌ താമസ രേഖ പുതുക്കുന്നതിനു നിരോധനം ഏർപ്പെടുത്തി കൊണ്ട്‌ 2020 ഓഗസ്തിൽ മാനവ ശേഷി സമിതി ഡയരക്റ്റർ പുറപ്പെടുവിച്ച ഉത്തരവ്‌ നിയമ പരമായി നില നിൽക്കില്ലെന്ന് കഴിഞ്ഞ ദിവസം ഫത്വ ലെജിസ്ലേഷൻ സമിതി അഭിപ്രായപ്പെട്ടിരുന്നു.  ഈ സാഹചര്യത്തിലാണു ഉത്തരവ്‌ റദ്ദ്‌   ചെയ്യുന്നത് ചർച്ച ചെയ്യുന്നത് .

ഉത്തരവ്‌ റദ്ധ്‌ ചെയ്ത്‌ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം മാത്രമേ ഈ വിഭാഗത്തിൽ പെട്ടവരുടെ താമസ രേഖ പുതുക്കൽ നടപടികൾ പുനരാംഭിക്കുകയുള്ളൂ.