കുവൈത്തിൽ ജല വൈദ്യുതി മന്ത്രാലയ ജീവനക്കാരുടെ കുത്തിയിരിപ്പ് സമരം

0
27

കുവൈത്ത് സിറ്റി:  വിവിധ ആവശ്യങ്ങളുന്നയിച്ച്കുവൈത്തിൽ ജല വൈദ്യുതി മന്ത്രാലയ ജീവനക്കാർ പണിമുടക്കി.   മന്ത്രാലയ ആസ്ഥാന മന്ദിരത്തിന് മുന്നിൽ ജീവനക്കാർ രാവിലെ കുത്തിയിരിപ്പ് സമരം നടത്തി

ജീവനക്കാരുടെ റിസ്ക് അലവൻസ് ഉൾപ്പെടെയുള്ളവ പുതുക്കി നിശ്ചയിക്കുക. മുടങ്ങിക്കിടക്കുന്ന അലവൻസുകൾ  സമയബന്ധിതമായി വിതരണം ചെയ്യുക എന്നിവയായിരുന്നു പ്രധാന ആവശ്യം.  അപകട സാധ്യത ഏറെയുള്ള മേഖലയിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും.  റിസ്ക് അലവൻസ് തുകയായി അനുവദിച്ച 35 ദിനാർ പുതുക്കി നിശ്ചയിക്കകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു,

ജീവനക്കാരുടെ അവകാശങ്ങൾ അംഗീകരിക്കാൻ മന്ത്രാലയം കാലതാമസം വരുത്തുകയാണെന്നും . സൈറ്റുകളിൽ ഉയർന്ന മലിനീകരണ നിരക്ക് ഉണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ റിപ്പോർട്ടുകൾ നൽകിയിട്ടും  അനുബന്ധ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സുര സംഘാടക സമിതി അംഗം മഹമൂദ് അൽ മിസ്ബ പറഞ്ഞു.