കുവൈത്തിൽ 18 കഴിഞ്ഞവര്‍ക്കും ബൂസ്റ്റര്‍; യാത്രയ്ക്ക് മൂന്നാം ഡോസ് നിര്‍ബന്ധമില്ല

0
18

കുവൈത്ത് സിറ്റി: 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസിനായുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. . രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പൂര്‍ത്തിയായ പതിനെട്ട് വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ബുസ്റ്റര്‍ ഡോസ് ലഭിക്കാന്‍ വേണ്ടി രജിസ്ട്രേഷന്‍ ചെയ്യണം. ഇതിനായി പ്രത്യേക ക്യുആര്‍ കോഡും മന്ത്രാലയം  പുറത്തിറക്കിയിട്ടുണ്ട്.

മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം നേരത്തേ ആരംഭിച്ചിരുന്നു. മുന്‍ഗണന വിഭാഗക്കാരെ മന്ത്രാലയം നേരിട്ടു കണ്ടെത്തി അറിയിക്കുകയാണ് ചെയ്യുന്നത്. 60 വയസ്സിനു മുകളിലുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ എന്നീ വിഭാഗങ്ങളാണ് മുന്‍ഗണന ലിസ്റ്റിലുള്ളത്. ഏത് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുത്തവരാണെങ്കിലും ഫൈസര്‍ ബയോണ്‍ടെക്ക് വാക്സിനാണ് ബൂസ്റ്റര്‍ ആയി നല്‍കുന്നത്. വാക്സിന്‍ ലഭ്യത, മുന്‍ഗണന എന്നിവ അടിസ്ഥാനമാക്കിയാകും 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മൂന്നാം ഡോസ് അനുവദിക്കുകയെന്ന്