കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിൽ മയക്കുമരുന്ന് പിടികൂടി. ഏഷ്യൻ വംശജനായ പ്രവാസി യുവാവാണ് പിടിയിലായത്. കുവൈത്ത് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും 10 കി.ഗ്രാം കെമിക്കല്‍ ഡെറിവേറ്റീവ്, 100 ഗ്രാം ഷാബു എന്നിവ കണ്ടെടുത്തു.