ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്ത് എയർപോർട്ട് പ്രവർത്തനങ്ങളിൽ മാറ്റമില്ല

0
24

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പരിമിതമായ ശേഷിയിൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏകദേശം രണ്ട് മാസവും 10 ദിവസവും പിന്നിട്ടു. അതേസമയം പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരത്തിൽ നിന്ന് ഉയർത്തണമെന്ന ആവശ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി എയർപോർട്ട് അധികൃതരും കാത്തിരിക്കുകയാണ്. എന്നിരുന്നാലും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രതിദിനം 10,000 യാത്രക്കാർ എന്ന ക്വാട്ടയിൽ വിമാനത്താവളം പ്രവർത്തിക്കുന്നത് തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയതായി അൽ-അൻബ പത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിലും വിദേശത്തെയും ആയി 35 വിമാനകമ്പനികൾ ആണ് നിലവിൽ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നത്.
ഓപ്പറേറ്റിംഗ് ക്വാട്ട വർദ്ധിപ്പിക്കുന്നതുവരെ പുതിയ ലക്ഷ്യസ്ഥാനങ്ങളോ എയർലൈനുകളോ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.