കുവൈത്തിൽ ആദ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധനകൾ താൽക്കാലികമായി നിർത്തിവെച്ചു

0
21

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസവിസ നിയമ ലംഘകരെയും തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയവരെയും മറ്റ് നിയമ ലംഘകരെയും കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകൾ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. എത്രകാലത്തേക്കാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. നിലവിൽ രാജ്യത്തെ
ഡീപോർട്ടേഷൻ ജയിലുകളിൽ ആളുകൾ കൂടുതലാണ്. ഇവരെ നാടുകടത്താതെ കൂടുതൽ പേരെ ജയിലിൽ അടക്കാനാവില്ല. തടവുകാരെ നാടുകടത്താൻ വിമാന സർവ്വീസിൻറെ പരിമിതി നേരിടുന്നതിനാലാണ് സുരക്ഷാ ക്യാമ്പയിനുകൾ നിർത്താൻ തീരുമാനിച്ചത്. പരിശോധനകൾ നിർത്താൻ വാക്കാലുള്ള നിർദേശങ്ങൾ വിവിധ മേഖലകൾക്ക് നൽകി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സുരക്ഷാ ക്യാമ്പയിനിൽ നിരവധി പേരാണ് അറസ്റ്റിലായത്. ഇതോടെ ഡീപോർട്ടേഷൻ പ്രിസൺ നിറഞ്ഞ അവസ്ഥയാണ്.