മസ്‌കത്ത്: ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിൽ കാണുന്നതിനായി മന്ത്രിതല സമിതി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തി സംഘം റിപ്പോര്‍ട്ട് തയാറാക്കും. ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. അദ്ദേഹം തന്നെയാണ്
സമിതിയുടെ ചെയര്‍മാനും .നാഷനല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമന്റെ ഓപറേഷന്‍ കേന്ദ്രങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. കൂടുതല്‍ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഖാബൂറ വിലായതിലെ നിരവധി ഗ്രാമങ്ങളിലും കുന്നിന്‍പ്രദേശങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
ഹൊവാസയിലെയും വാദി ബാനി ഉമറിലെയും റോഡുകളുടെ പുനഃസ്ഥാപന പ്രവൃത്തികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എന്‍ജി. സെയ്ദ് ബിന്‍ ഹമൂദ് അല്‍ മആവലി പറഞ്ഞു. പ്രധാന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുന്നത് വരെ മറ്റ് റോഡുകളിലും ഡൈവേര്‍ഷനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.