കുവൈറ്റ് സിറ്റി : 2024ലെ അവസാന പാദത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 61,553 ആയി. 2024-ൽ വാഹനാപകടങ്ങളുടെ എണ്ണം 65,991-ലും മരണസംഖ്യ 284-ലും എത്തിയതായി (MoI) ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് കോർഡിനേഷൻ ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ-സുബ്ഹാൻ പറഞ്ഞു. വാഹനാപകടങ്ങളിൽ 90 ശതമാനവും ശ്രദ്ധക്കുറവ് മൂലം ആണെന്നും അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന ലംഘനങ്ങളുടെ വെളിച്ചത്തിൽ കർശനമായ പിഴകൾ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് MoI നിർണ്ണയിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.