വിദ്യാര്‍ത്ഥികള്‍ക്കായി വിറ്റാമിന്‍ ഡി കാമ്പയിനുമായി ബദർ അൽ സമാ മെഡിക്കൽ സെൻ്റർ

0
25

കുവൈത്ത് സിറ്റി : ഒക്ടോബർ 15 ലോക വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിറ്റാമിന്‍ ഡി കാമ്പയിൻ’ നടത്തുന്നു. ഇതിനോടനുബന്ധിച്ചുള്ള പോസ്റ്റർ അഹമ്മദ് സൗദ്‌ അല്‍ അസ്മി (ലീഗല്‍ ഡീന്‍) പോസ്റ്റര്‍ അഷ്‌റഫ് അയ്യൂറിന് (കണ്‍ട്രി ഹെഡ്) കൈമാറി. അബ്ദുല്‍ റസാഖ് (ബ്രാഞ്ച് മാനേജര്‍), അബ്ദുല്‍ ഖാദര്‍ (മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്), അനസ് (ബിസിനസ് ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍), പ്രേമ (മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍), തസീര്‍ (ഇന്‍ഷുറന്‍സ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്തു.

നാളെ നടത്തുന്ന വിറ്റാമിന്‍ ഡി കാമ്പയിനിൽ വിദ്യാര്‍ത്ഥികള്‍ക്ക് 7.5 ദിനാറിന് വിറ്റാമിന്‍ ഡി ടെസ്റ്റ് നടത്താം. ഇതിനായി സ്‌കൂള്‍/യൂണിവേഴ്‌സിറ്റി ഐഡി കാര്‍ഡ് ഹാജരാക്കണം. വിദ്യാര്‍ത്ഥികളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ഒഴിവാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ റസാഖ് പറഞ്ഞു. ഈ ഓഫർ നാളെ മാത്രമായിരിക്കും.