കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി മരുന്നുകളുമായി രണ്ട് ബദൗനികൾ പിടിയിൽ. ലഹരി കടത്ത് സംബന്ധിച്ച് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇരുവരിൽ നിന്നുമായി നാനൂറോളം ക്യാറ്റഗോൻ മരുന്നുകളും പണവും പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനി രക്ഷപ്പെട്ടതായും അയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.