PAM ഡെപ്യൂട്ടി ഡയറക്ടർ ജനറലിന് ഡയറക്ടറുടെ ചുമതല നൽകിയേക്കും

0
22

കുവൈത്ത് സിറ്റി: 60 വയസു കഴിഞ്ഞ പ്രവാസികൾക്ക് റെസിഡൻസി പുതുക്കുന്നത് നിരോധിച്ച് ഉത്തരവിട്ടതിനെ തുടർന്ന് സസ്പെൻഷനിലായ മാനവവിഭവശേഷി സമിതി ഡയറക്ടർ അഹമ്മദ് അൽ മൂസയ്ക്ക് പകരം ഡെപ്യൂട്ടി ഡയറക്ടർക്ക് ചുമതല നൽകിയേക്കും. വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഡോ.അബ്ദുള്ള അൽ സൽമാൻ ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ആണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. നിയമനം നടത്തുകയാണെങ്കിൽ റസിഡൻസി നിരോധന ഉത്തരവ് പിൻവലിക്കുന്നതിനുള്ള അധികാരം അദ്ദേഹത്തിന് ലഭിക്കും. ഇതോടെ കുവൈത്തിലുള്ള പ്രസ്തുത പ്രായപരിധിയിലുള്ള പ്രവാസികൾക്ക് വിസ പുതുക്കുന്നതിന് സാധിക്കും. റസിഡൻസി പുതുക്കുന്നതിനുള്ള സംവിധാനം ഓട്ടോമേറ്റ് ചെയ്യുന്നത് 60 -ഉം അതിനുമുകളിലും പ്രായമുള്ള പ്രവാസികൾക്ക് പുതിയ റസിഡൻസ് പെർമിറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ടതല്ല.