കുവൈത്തിൽ 5 പുതിയ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും

0
21

കുവൈത്ത് സിറ്റി : കുവൈത്തിൽ പുതുതായി 5 പോലീസ്‌ സ്റ്റേഷനുകൾ സ്ഥാപിക്കും. ഹവല്ലി ഗവർണറേറ്റിലെ അൽ ഷാബ്‌,ജഹ്‌റ ഗവർണറേറ്റിലെ മുത്ല, ക്യാപിറ്റൽ ഗവർണറേറ്റിലെ ബ്നീദ് അൽഘർ, , അഹമദി ഗവർണ്ണറേറ്റിലെ ഘറബ്‌ അബ്ദുല്ല മുബാറക്‌, സൗത്ത്‌ സബാഹ്‌ അൽ അഹമ്മദ്‌ എന്നീ പ്രദേശങ്ങളിലാണു ഈ വർഷത്തിനകം പുതിയ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

പല ഘട്ടങ്ങളിലായാണ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. പൊതു സുരക്ഷാ മേഖലയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതു വഴി സുരക്ഷ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക, ജനങ്ങൾക്ക് സ്വന്തം പ്രദേശത്തെ സ്റ്റേഷനുകളിൽ എത്തി പരാതികൾ നൽകാനാവുകയും ചെയ്യും