കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിന് ഇളവുകൾ നൽകിയേക്കും

0
21

കുവൈത്ത് സിറ്റി: കൊറോണ സാഹചര്യം മെച്ചപ്പെട്ടതനുസരിച്ച് പല ഗൾഫ് രാജ്യങ്ങളും കോവിഡ് സുരക്ഷ മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിരുന്നു. ഇതേ പാത പിന്തുടർന്ന്, തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ഉത്തരവ് കുവൈത്ത് പിൻവലിച്ചേക്കുമെന്ന് അൽ ജറീദ പത്രം റിപ്പോർട്ട് ചെയ്തു . സ്കൂളുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ജോലിസ്ഥലങ്ങൾ മുതലായവയിൽ മാസ്കുകൾ ധരിക്കുന്നതിൽ ഇളവു നൽകില്ല

കോവിഡ് മാനദണ്ഡങ്ങൾ ലഘൂകരിക്കുകയും പകർച്ചവ്യാധി സാഹചര്യം നിയന്ത്രണവിധേയമായി നിലനിർത്തുകയും ചെയ്യുന്നത് പല മേഖലകളും അനുഭവിക്കുന്ന നഷ്ടം നികത്താനുള്ള സാമ്പത്തിക അനിവാര്യതയാണ് ,

കൊറോണ സാഹചര്യങ്ങളിൽ രാജ്യം കൈവരിച്ച പുരോഗതി, കമ്മ്യൂണിറ്റി പ്രതിരോധം, കോവിഡ് അണുബാധകളുടെ എണ്ണത്തിൽ പ്രകടമായ കുറവ് എന്നിവ കണക്കിലെടുത്ത് കുവൈത്ത് സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് അടക്കമുള്ള നടപടികൾ കൈക്കൊണ്ടിരുന്നു.