കുവൈത്തിൽ പുരാവസ്തുക്കൾ കാണാതായ കേസിൽ അന്വേഷണം ഊർജ്ജിതമാക്കാൻ വസ്തുതാ അന്വേഷണ സമിതി

0
25

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ മ്യൂസിയത്തിൽ നിന്ന് പുരാവസ്തുക്കൾ കാണാതായ സംഭവത്തിൽ , സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ ബദാഹ് അൽ മുതൈരിയുമായി പാനൽ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, സംസ്കാരം, മാർഗ്ഗനിർദ്ദേശ കാര്യങ്ങൾക്കുളള പാർലമെൻററി സമിതി ചെയർമാൻ എം പി ഹമദ് അൽ മത്താർ ആണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം ഊർജിതമാക്കുന്നതിൻറെ ഭാഗമായി , അൽ-മുതൈരി വസ്തുതാന്വേഷണ സമിതി രൂപീകരിക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം ഈ കമ്മിറ്റിയുടെ റിപ്പോർട്ടിനെക്കുറിച്ച് പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.