മക്കയിലെ ഹറം പള്ളിയിൽ ഞായർ മുതൽ മുൻകാലങ്ങളിലേതുപോലെ വിശ്വാസികളെ അനുവദിച്ചു തുടങ്ങി. കോവിഡ്19 നിയന്ത്രണങ്ങളിൽ പൂർണമായി ഇളവു നൽകി ഇതാദ്യമായാണ് വിശ്വാസികളെ ഒരുമിച്ച് പ്രവേശിപ്പിക്കുന്നത്
പള്ളിയിലും പരിസരത്തും ആളുകൾ സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ച് പതിച്ചിരുന്ന അടയാളങ്ങൾ നീക്കം ചെയ്തു. നിരവധിപേരാണ് ഇന്ന് പള്ളിയിൽ എത്തിയത്.പള്ളിയിലെത്തുന്നവർ പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണമെന്നും പള്ളി പരിസരത്ത് മാസ്ക് ധരിക്കുന്നത് തുടരണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ സൗദിയിലുള്ള സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 60,000 പേരെ മാത്രമേ ഹജിന് അനുവദിച്ചിരുന്നുള്ളൂ.
പ്രതിരോധ വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച വിദേശികളായ ഉംറ തീർഥാടകരെ സ്വീകരിക്കുരുന്ന് സൗദി ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.