റിയാദ് ഫെസ്റ്റിവൽ; കുവൈത്ത് – റിയാദ് പ്രതിദിനം ഒരു ഫ്ലൈറ്റ് വീതം സർവീസ് നടത്തും

0
26

കുവൈത്ത് സിറ്റി: സൗദിയുടെ ഫ്ലൈഎഡീൽ എയർലൈൻസിന് നവംബർ ആദ്യ ദിവസം മുതൽ കുവൈത്തിൽ നിന്ന് റിയാദിലേക്ക് പ്രതിദിനം ഒരു ഫ്ലൈറ്റ് വീതം സർവീസ് നടത്താൻ പ്രവർത്തന അനുമതി നൽകിയതായി കുവൈത്ത് വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. എയർപോർട്ടിൽ പ്രവർത്തിക്കുന്ന മറ്റ് എയർലൈനുകൾക്കായി നിശ്ചയിച്ചിട്ടുള്ള ഫ്ലൈറ്റുകൾക്ക് പുറമേ ഇവ ആഴ്ച മുഴുവൻ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. റിയാദ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് തീരുമാനം.