ബദർ അൽ സമ മെഡിക്കൽ സെൻററിൽ യൂറോളജി, റേഡിയോളജി വിഭാഗങ്ങളിലായി ഡോക്ടർമാരുടെ സേവനം വർദ്ധിപ്പിച്ചു

0
27

കുവൈത്ത് സിറ്റി: ആതുരാലയം രംഗത്തെ മികച്ച സേവനത്തിൻ്റെയും വിശ്വാസ്യതയുടെയും പര്യായമായ ബദർ അൽ സമ മെഡിക്കൽ സെൻററിൽ യൂറോളജി, റേഡിയോളജി വിഭാഗങ്ങളിലായി ഡോ. രാജശേഖരൻ ഡോ. ജസ്ന രാജൻ എന്നിവരുടെ സേവനങ്ങൾ ലഭ്യമായിരിക്കും. യൂറോളജിയിൽ ഡോ. രാജശേഖരൻ്റെ ഒപി സമയം തിങ്കളാഴ്ച (അവധി) ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകീട്ട് 5 മണി മുതൽ രാത്രി 9 മണി വരെയും ആയിരിക്കും. റേഡിയോളജി വിഭാഗത്തിൽ രോഗികൾക്ക് രാവിലെ എട്ടു മണി മുതൽ വൈകീട്ട് 4 മണി വരെ ഡോ. ജസ്ന രാജൻ്റെ സേവനം ലഭ്യമായിരിക്കും. (തിങ്കളാഴ്ച അവധി ദിനം)