കുവൈത്ത് സിറ്റി: ബംഗ്ലാദേശ് എംപി ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ കുവൈത്തിലെ മുൻ എംപി സലാ ഖോർഷിദിനെ അറസ്റ്റ് ചെയ്യാൻ പരമോന്നത കോടതി ഞായറാഴ്ച ഉത്തരവിട്ടു. ഇതോടെ മുൻ എംപിക്കെതിരെ അപ്പീൽ കോടതി നൽകിയ ശിക്ഷ നടപ്പാക്കുന്നതിന് സെൻട്രൽ ജയിലിലേക്ക് റഫർ ചെയും. ഏഴ് വർഷം കഠിനതടവാണ് ഖോർഷിദിന് വിധിച്ചിരിക്കുന്നത്. കുറ്റവിമുക്തനാക്കിയ എംപി സാദൂൺ ഹമ്മദിനെ വിട്ടയക്കാനും തീരുമാനിച്ചു. സമർപ്പിച്ച മറ്റ് അപ്പീലുകൾ നവംബർ 28ന് പരിഗണിക്കും.