കുവൈത്തിൽ പാചകവാതക സിലിണ്ടറുകൾ കൂടുതൽ സുരക്ഷിതമാക്കുന്നു

0
15

കുവൈത്ത് സിറ്റി: കുവൈത്തിൽ പാചക വാതക സിലിണ്ടറുകൾ കൂടുതൽ സുരക്ഷിതമായി നല്‍കാന്‍ തീരുമാനം. കുവൈറ്റിലെ പാചക വാതക സിലിണ്ടറുകൾ തയാറാക്കുന്ന ഓയിൽ ടാങ്കേഴ്സ് കമ്പനിയാണ് സിലിണ്ടറുകൾ നവീകരിക്കാൻ നീക്കം ആരംഭിച്ചത്. ഇതിനോടനുബന്ധിച്ച് അന്താരാഷ്ട്ര കമ്പനിയുമായി കെ.ഒ.ടി.സിയുമായി കരാറിലേർപ്പെടുമെന്ന് അൽ അൻബ പത്രം റിപ്പോര്‍ട്ട് ചെയ്തു.

25 കിലോ, 12 കിലോ, 5കിലോ, സിലിണ്ടറുകളാണ് ഇപ്പോള്‍ കെ.ഒ.ടി.സിയുടെ ശുഐബ, ഉമ്മുൽ ഐശ് ഫില്ലിങ് സ്റ്റേഷനുകളിൽ തയാറാകുന്നത്. കാലപ്പഴക്കമുള്ള സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതില്‍ വലിയ അപകട സാധ്യതകള്‍ ഉള്ളതിനാല്‍ സുരക്ഷിതമായ രീതിയിൽ സിലിണ്ടറുകൾ പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പഴയ സിലിണ്ടറുകളുടെ അറ്റകുറ്റപണികള്‍ കരാറിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂന്ന് അന്താരാഷ്ട്ര കമ്പനികളാണ് ടെൻഡർ സമർപ്പിച്ചിരിക്കുന്നത്.