കേരളത്തിലെ പ്രകൃതി ദുരന്തം; സംഘടനാ അംഗങ്ങളുടെ അടിയന്തര യോഗം വിളിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ

0
33

കുവൈത്ത് സിറ്റി: കേരളത്തിൽ മഴ വീണ്ടും വീണ്ടും ദുരന്തമായി പെയ്തിറങ്ങിയിരിക്കുന്നു. ആശങ്കാജനകമായ സാഹചര്യത്തിലൂടെ യാണ് നാട് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നാടിന് പൂർണപിന്തുണയേകാൻ മുന്നിട്ടിറങ്ങി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രവാസി സംഘടന അംഗങ്ങളുടെ അടിയന്തര യോഗം വിളിച്ചു
.ദുഃഖത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ചു കൊണ്ടാണ് ആണ് യോഗം ആരംഭിച്ചത്.

വിനാശകരമായ പ്രളയ സാധ്യതയിലേക്ക് നാട് വീണ്ടും എത്തിയ സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തത് എന്ന് അദ്ദേഹം പറഞ്ഞു. നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടു പലരെയും കാണാതായി വീടുകൾ പൂർണമായും ഒലിച്ചുപോയി പോയി എന്നിങ്ങനെ നിരവധി ദുരന്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. വെള്ളപ്പൊക്ക സാഹചര്യം അപകടകരമായി തുടരുന്നു, സ്ഥിതി ആശങ്കാജനകമാണെന്ന് അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

വിഷയത്തിൽ ക്രിയാത്മകമായി എങ്ങനെ സഹായിക്കാം ഇടപെടാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചത് എന്ന് അംബാസഡർ പറഞ്ഞു.

കുവൈത്തിലെ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ കണ്ടതായും ഇരുവരും അനുശോചനവും പിന്തുണയും അറിയിച്ചതായും അംബാസഡർ പറഞ്ഞു.ഒപ്പം കേരളത്തിലെ ചീഫ് സെക്രട്ടറിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഏത് സംഭാവനയ്ക്കും എപ്പോഴും നൽകാമെന്നും അദ്ദേഹം പറഞ്ഞു.