ദോഹ: ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നു. അന്താരാഷ്ട്ര യാത്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് മാറ്റം വരുത്തുന്നത്. നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകളിലെ രണ്ട് ഡോസ് വാക്‌സിന്‍ വിവരങ്ങള്‍ക്കു പുറമെ, വാക്‌സിന്‍ ഡോസ് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റ് പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതുപ്രകാരം മൂന്നാം ഡോസ് എടുത്തവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ അതിന്റെ പേര്, എടുത്ത തീയതി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം ഖത്തര്‍ എയര്‍വെയ്‌സ് അയാട്ട ട്രാവല്‍ പാസ് പാസ്‌പോര്‍ട്ടിന്റെ മൊബൈല്‍ ആപ്പിന് അനുസൃതമായ മാറ്റങ്ങളും ഇതില്‍ വരുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂനിയന്റെ ഡിജിറ്റല്‍ കൊവിഡ് 19 സര്‍ട്ടിഫിക്കറ്റിന് തുല്യമായ പരിഷ്‌ക്കാരങ്ങളും ഇതില്‍ വരുത്തിയിട്ടുണ്ട്.