അബുദാബി: ബഹിരാകാശ ദൗത്യങ്ങളിൽ യോജിച്ച് പ്രവർത്തിക്കാൻ യുഎഇയും ഇസ്രയേലും . യുഎഇ സ്പേസ് ഏജൻസിയും ഇസ്രയേൽ ഏജൻസിയും ഇത് സംബന്ധിച്ച് ദുബായ് എക്സ്‌പോയിൽ വച്ച് കരാറിൽ ഒപ്പുവച്ചു. ഇസ്രയേലിന്റെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിൽ യുഎഇ സഹകരിക്കും.
ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട ബഹിരാകാശ വ്യവസായ രംഗമാണ് ഇസ്രയേലിന്റേത്. ഇതുമായി ചേർന്നുപ്രവർത്തിക്കുമ്പോൾ ബഹിരാകാശ പര്യവേക്ഷണ രംഗങ്ങളിൽ പുതുയുഗത്തിനാണ് തുടക്കമാകുന്നതെന്നും സാറ അൽ അമീരി പറഞ്ഞു.
2019-ലെ ഇസ്രയേൽ ചാന്ദ്രപര്യവേക്ഷണം പരാജയമായിരുന്നു. 2024-ൽ ആണ് അടുത്ത പദ്ധതി നടപ്പാക്കുക. ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ ഈ ഉദ്യമത്തിന്റെ പശ്ചാത്തലത്തിൽ യോജിച്ചുള്ള ഗവേഷണങ്ങൾ നടത്തും. ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധത്തിന്റെ ഊഷ്മളതയും സമാധാനവുമാണ് ഈ ഉടമ്പടിയിലൂടെ വ്യക്തമാകുന്നതെന്ന് ഇസ്രയേൽ ഇന്നൊവേഷൻ, സയൻസ്, ടെക്നോളജി മന്ത്രി ഒറിത് ഫർകാഷ് ഹാകോഹെൻ പറഞ്ഞു.