‘ഇന്ത്യ ; ആഗോള ആരോഗ്യ പരിപാലന കേന്ദ്രം’ പരിപാടി സംഘടിപ്പിച്ചു

0
32

കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈത്തിലെ
ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്)
ഇന്ത്യൻ വിമൻസ് നെറ്റ്‌വർക്ക് (IWN) എന്നീ സംഘടനകളുമായി സഹകരിച്ച് ‘ഇന്ത്യ: ദി ഗ്ലോബൽ ഹെൽത്ത്‌കെയർ ഡെസ്റ്റിനേഷൻ’ (ആഗോള ആരോഗ്യ പരിപാലന കേന്ദ്രമാണ് ഇന്ത്യ) എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.അംബാസിഡറുടെ ഭാര്യയും പ്രശസ്ത ചിത്രകാരിയുമായ ജോയിസ് സിബിയും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് സ്തനാർബുദ പരിശോധനാ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിനെത്തിയ സ്ത്രീകർക്ക് സൗജന്യ മെഡിക്കൽ സ്ക്രീനിംഗ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ക്യാമ്പ് ഒക്ടോബർ 21-27 വരെ 3 മണി മുതൽ വൈകീട് 5 മണി വരെയാണ്.

വാക്സിനേഷനിൽ നൂറു കോടി ഡോസ് എന്ന ഇന്ത്യയുടെ നേട്ടത്തിൻ്റെ ആഘോഷവും ഒരാഴ്ച നീണ്ടു നിൽക്കുന്ന ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. ഇതിനോടനുബന്ധിച്ച് വട്ടമേശ ചർച്ചയും അനുബന്ധ മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പും നടന്നു.

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ
സിബി ജോർജ്, ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്തി . ആതുരസേവനരംഗത്ത് ഇന്ത്യയുടെ മികവിനെ കുറിച്ച് എടുത്തു പറഞ്ഞ അംബാസിഡർ 100 കോടി കോവിഡ് വാക്സിൻ രാജ്യത്തിൻ്റെ ചരിത്ര നേട്ടമാണെന്നു പറഞ്ഞു. കോവിഡ് -19 നെതിരായ ആഗോള പോരാട്ടത്തിൽ ലോകമെമ്പാടുമുള്ള പല രാജ്യങ്ങൾക്കും മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ വഹിച്ച സംഭാവനകളെക്കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന്റെ ഓഡിയോ വീഡിയോ സന്ദേശവും പരിപാടിയിൽ പ്ലേ ചെയ്തു.

ഇന്ത്യൻ ഡോക്ടർമാരുടെ ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് സ്തനാർബുദ ബോധവൽക്കരണത്തെക്കുറിച്ച് വട്ടമേശ ചർച്ചയിൽ സംസാരിച്ചു.

ഒക്‌ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായതിനാലാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നത് റൗണ്ട് ടേബിൾ സ്കഷന്റെ ഭാഗമായി മധു ഗുപ്ത, ഗൈനക്കോളജിസ്റ്റ്, ഫർവാനിയ ഹോസ്പിറ്റൽ (ചെയർപേഴ്സണും മോഡറേറ്ററും); സുസോവന സുജിത് നായർ, കുവൈറ്റ് കാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. റിഫാത്ത് ജഹാൻ, കുവൈറ്റ് കാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. തസ്‌നീം അമീർ, കുവൈത്ത് കാൻസർ സെന്ററിലെ സ്‌പെഷ്യലിസ്റ്റ് പാത്തോളജിസ്റ്റ് ഡോ. തസ്‌നീം ജസ്വി, ആരോഗ്യ മന്ത്രാലയത്തിലെ സീനിയർ ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനും പ്രതിരോധ ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നതിനും ആനുകാലിക മെഡിക്കൽ സ്ക്രീനിംഗ് നടത്തുന്നതിനും ഊന്നൽ നൽകി വിവരിച്ചു.