കുവൈത്ത് സിറ്റി: കുവെത്തിൽ പ്രവാസികളെ കൊള്ളയടിച്ച സൗദി സ്വദേശികൾ അറസ്റ്റിൽ. സഹോദരങ്ങളായ മോഷ്ടാക്കളാണ് പിടിയിലായത്.
അറസ്റ്റിലായവരില്‍ ഒരാള്‍ മുനിസിപ്പല്‍ ഓഫീസര്‍ ചമഞ്ഞും, മറ്റൊരാള്‍ പൊലീസെന്ന വ്യാജേനയുമാണ് തട്ടിപ്പ് നടത്തിയത്. കൊള്ളയടിച്ചും മോഷ്ടിച്ചും ലഭിക്കുന്ന പണം വിനോദത്തിനായാണ് ചെലവഴിച്ചതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.