കുവൈത്തിൽ വിമാന സർവീസ് നിർത്തിയ ഇടങ്ങളിലേക്ക് വീണ്ടും സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം

0
43

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയതിന് പുറമെ വിമാന സർവീസുകളും പൂർണമായി പുനസ്ഥാപിക്കണം എന്നാവശ്യം.എയർലൈനുകൾ ഇത് സംബന്ധിച്ച് അപേക്ഷ നൽകിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വൃത്തങ്ങൾ അറിയിച്ചു.

രണ്ട് വർഷമായി നിർത്തിവച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ഉൾപ്പെടെ സർവീസ് പുനരാരംഭിക്കണം എന്നാണ് ആവശ്യം. നവംബർ 18 മുതൽ ബാകു, അസർബൈജാൻ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു.സർവ്വീസ് പുനരാരംഭിക്കാനായി കുവൈത്ത് എയർവേയ്സ് ഷെഡ്യൂൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, ഇന്ത്യയിലേക്കും ഈജിപ്തിലേക്കും കൂടുതൽ സർവ്വീസുകൾ ആരംഭിക്കാൻ കുവൈത്ത് എയർവേയ്സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സർവീസുകൾ പൂർവ സ്ഥിതിയിലാകുന്നതോടെ
പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം 25,000 മുതൽ 30,000 വരെയാകും.