കുവൈത്തിൽ എൻട്രി വിസകൾ അനുവദിക്കുന്നതിന് കാലതാമസം എടുത്തേക്കും

0
27

കുവൈത്ത്‌ സിറ്റി : കോവിഡ് സുരക്ഷാമാനദണ്ഡങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഇന്നു മുതൽ നിലവിൽ വരും എങ്കിലും എന്റ്രി വിസകൾ അനുവദിക്കുന്നത്‌ പുനരാരംഭിക്കുന്നതിന് ഇനിയും സമയമെടുത്തേക്കും എന്ന് റിപ്പോർട്ടുകൾ. അതോടൊപ്പം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നത് ഘട്ടംഘട്ടമായിട്ടായിരിക്കും. പ്രവർത്തനം പൂർണ്ണ ശേഷിയിലെക്ക്‌ എത്തിക്കുന്നതിൻ്റെ മുന്നോടിയായി
വിമാന താവളത്തിലെ ഗ്രൗണ്ട് സർവീസുകൾ, എയർലൈൻ കമ്പനികൾ എന്നിവയുമായി ഏകോപനം നടത്തി വരികയാണു വിമാനത്താവള അധികൃതർ. എന്നാൽ ഇവ പൂർണ്ണമായി നടപ്പിലാക്കുവാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്നാണു അധികൃതരുടെ വിലയിരുത്തൽ.

സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് കുവൈത്തിലേക്ക് വരുന്നവർക്ക് എന്റ്രി വിസകൾ നൽകുവാനുള്ള തീരുമാനം നടപ്പിലാക്കുവാൻ കടമ്പകൾ ഏറെയാണ്. മാനവ ശേഷി സമിതിയുമായി ഏകോപനം നടത്തി ഇതിനായി ഒരു പ്രത്യേക സംവിധാനം വികസിപ്പിക്കുക എന്നതാണ് ഇതിൽ പ്രധാനം . ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വൈകാതെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേരും.
.