കുവൈത്ത് സിറ്റി: കുവൈത്തിലെ വെസ്റ്റ് അബ്ദുല്ല അൽ മുബാറക് റെസിഡൻഷ്യൽ സിറ്റി ഭവന പദ്ധതിയിലെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ട കരാറുകാർക്ക് മുന്നറിയിപ്പ് നോട്ടീസുകൾ നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ (പിഎഎച്ച്ഡബ്ല്യു) ആണ് രണ്ട് മുന്നറിയിപ്പുകൾ നൽകിയത്. പൊതു കെട്ടിടങ്ങളുടെ നിർമ്മാണ പൂർത്തീകരണം, അറ്റകുറ്റപ്പണി എന്നിവ നടത്തുന്ന കരാറുകാരന് ആദ്യ മുന്നറിയിപ്പ് നൽകിയത് 2020 ആഗസ്റ്റ് 30 ന് ആണ്, എന്നിട്ടും പദ്ധതി പൂർത്തീകരണം പിന്നോട്ട് പോയി, നിലവിൽ 88.8 ശതമാനം നിർമ്മാണ പ്രവർത്തികൾ മാത്രമേ നടത്തിയിട്ടുള്ളൂ.പദ്ധതിയുടെ കരാർ കാലാവധി 2020 മെയ് 27-ന് അവസാനിച്ചതാണെങ്കിലും അടുത്ത നവംബർ അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
Home Middle East Kuwait ഭവന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയില്ല; കരാറുകാർക്ക് മുന്നറിയിപ്പുമായി കുവൈത്ത് പിഎഎച്ച്ഡബ്ല്യു അധികൃതർ