60 വയസ്സ് കഴിഞ്ഞവരുടെ റസിഡൻസി പുതുക്കൽ; നിർണായക യോഗം ബുധനാഴ്ച നടക്കും

0
17

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ റസിഡൻസി പുതുക്കുന്നതിനു ഏർപ്പെടുത്തിയ വിലക്ക്‌ റദ്ധാക്കിയ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗം അടുത്ത ബുധനാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകൾ. പ്രസ്തുത വിഭാഗത്തിൽ പെടുന്ന പ്രവാസികൾക്ക് പ്രസിഡൻസി പുതുക്കി നൽകുമെന്ന പ്രഖ്യാപനം യോഗശേഷം ഉണ്ടാകുമെന്നാണ് സൂചന.
വാണിജ്യ മന്ത്രി അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിൽ മാനവശേഷി അതോറിറ്റിയുടെ ഡയറക്ടർ ബോർഡാണു യോഗം ചേരുന്നത്‌.250 ദിനാർ ഫീസും ആരോഗ്യ ഇൻഷുറൻസ്‌ ഫീസും ചുമത്തി തൊഴിൽ അനുമതി പുതുക്കി നൽകാനുള്ള നിർദ്ദേശവും യോഗത്തിൽ ചർച്ചയാവും.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മാനവ വിഭവശേഷി അതിലൂടെ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പുതുക്കി നൽകുന്നതിന് വിലക്ക്‌ ഏർപ്പെടുത്തിയത്‌.തീരുമാനം ഈ വർഷം ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന
ഫത്വ ലെജിസ്ലേറ്റീവ്‌ സമിതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ഞാൻ മാനവവിഭവശേഷി ഉന്നതാധികാരിക്ക് നിയമപരമായി അധികാരമില്ലെന്നും , ആയതിനാൽ തന്നെ തീരുമാനം അസാധുവാണെന്നും പ്രഖ്യാപിച്ചിരുന്നു.