റിയാദ്: ഗ്രീൻ സൗദി പദ്ധതിയിലൂടെ ലോകത്തിനുതന്നെ മാതൃകയാകാൻ ഒരുങ്ങി സൗദി അറേബ്യ. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ സൗദിയുടെ അഭിമാന പദ്ധതിയാണ് ഗ്രീൻ സൗദി(green Saudi). ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 2060ഓടെ പൂർണമായും നിയന്ത്രിച്ച്, നെറ്റ് സീറോ എമിഷനിൽ എത്തിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശിയും ഗ്രീൻ സൗദി അറേബ്യയുടെ സുപ്രീം കമ്മറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്. . ഗ്രീൻ സൗദി ഇനിഷ്യേറ്റീവ് ഫോറം ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .ഗ്രീൻ സൗദി സംരംഭത്തിന്റെ ആദ്യ പാക്കേജിന് തുടക്കമായതായും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 70,000 കോടിയിലേറെ റിയാൽ
നിക്ഷേപ പദ്ധതികൾ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.
2030ഓടെ രാജ്യത്ത് 450 ദശലക്ഷം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക, എട്ട് ദശലക്ഷം ഹെക്ടർ നശിച്ച ഭൂമിയുടെ പുനരുജ്ജീവനം, പുതിയ സംരക്ഷിത പ്രദേശങ്ങൾ ഒരുക്കുക, 2030 ആകുമ്പോഴേക്കും പ്രതിവർഷം 270 ദശലക്ഷം ടണ്ണിലധികം കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ തലസ്ഥാന നഗരിയായ റിയാദിനെ കൂടുതൽ സുസ്ഥിരമാക്കാനാണ് ശ്രമമെന്ന് കിരീടാവകാശി പറഞ്ഞു.