അബുദാബിയിൽ ബിസിനസ് ചെയ്യാൻ വെർച്വൽ ലൈസൻസ്’

0
24

അബുദാബി : സംരംഭകർക്ക് സന്തോഷവാർത്ത, ലോകത്തിൽ എവിടെയായിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ, പരിപാലനം, സ്ഥാപനങ്ങൾ, ചില്ലറ വ്യാപാരം, ഗതാഗതം, സേവനം, ലീസിങ് സർവീസ്, ആരോഗ്യം, വിനോദം, ഇവന്റ് ഓർഗനൈസേഷൻ, മാനേജ്മെന്റ് തുടങ്ങി 13 മേഖലകളിലും മൊത്തവ്യാപാരം, ഇറക്കുമതി, കയറ്റുമതി എന്നിവയുടെ സേവന മേഖലയിലും ഇനിമുതൽ വെർച്വൽ ലൈസൻസ് ലഭിക്കും. അബുദാബിയിൽ ബിസിനസ് ചെയ്യുന്നതിനായി അവിടെ താമസിക്കേണ്ട കാര്യമില്ല.വെർച്വൽ ലൈസൻസ് ലഭിക്കുന്നതിന് 1,000 ദിർഹം (ഏകദേശം 20,000 രൂപ) ആണ് ഫീസ്. ലിമിറ്റഡ് ലയബിലിറ്റി കമ്പനി, സോൾ പാറ്റർഷിപ് എൽഎൽസി എന്നിങ്ങനെ 2 രീതിയിൽ 100% ഉടമസ്ഥാവകാശത്തോടെ വ്യവസായം തുടങ്ങാം. www.adbc.gov.aeaminnmglos സൈറ്റിലെ നടപടി നടപടിക്രമങ്ങൾ പാലിച്ച് ലൈസൻസ് സ്വന്തമാക്കുന്നതാണ്