ഫൈസർ ബയോടെക് ബൂസ്റ്റർ ഡോസ് 95 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്

0
28

ദുബായ്: വിശ്വാസത്തിൻറെ വാർത്തകളാണ് ആരോഗ്യ മേഖലയിൽ നിന്ന് പുറത്തുവരുന്നത്. ഫൈസർ ബയോടെക് വാക്സിൻ ബൂസ്റ്റർ ഡോസ് 95 ശതമാനം ഫലപ്രദമാണ് പുതിയ പഠനങ്ങളിൽ തെളിഞ്ഞതായാണ് വിവരം. യു.എ.ഇ. നടത്തിയ ശാസ്ത്രീയപഠനത്തിലാണ് സമ്പൂർണ്ണ അനുകൂല റിപ്പോർട്ട് ലഭിച്ചത്. ആദ്യ രണ്ടുഡോസ് വാക്സിനെടുത്ത 10,000 പേരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഫൈസർ ബൂസ്റ്റർ ഡോസ് ക്ലിനിക്കൽ പരീക്ഷണം നടന്നത്. ബൂസ്റ്റർ ഡോസെടുത്ത ഗ്രൂപ്പിൽ അഞ്ചുപേർക്കും അല്ലാത്തവരുടെ ഗ്രൂപ്പിൽ 109 പേർക്കുമാണ് നിശ്ചിത കാലയളവിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇത് ബൂസ്റ്റർ ഡോസിന്റെ കാര്യക്ഷമത വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.