കുവൈറ്റ് സിറ്റി: കെമിക്കൽസ് ആൻഡ് അലൈഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുമായി (കാപെക്‌സിൽ) സഹകരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി ബിൽഡിംഗ് മെറ്റീരിയലുകളെക്കുറിച്ചുള്ള വെർച്വൽ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു.
ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സിബി ജോർജ്, ഇന്ത്യന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ മേഖലയുടെ ശക്തിയെക്കുറിച്ചും, നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് അവസരങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . അതോടൊപ്പം , കുവൈറ്റിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് കുവൈത്തിലെ സംരംഭകരുമായി സഹകരിക്കാൻ ഇന്ത്യൻ എക്സ്പോർട്ടർമാരെ ക്ഷണിക്കുകയും ചെയ്തു.
CAPEXIL പ്രസിഡന്റ് ബിഎച്ച് പട്ടേല്‍ ഇന്ത്യന്‍ നിര്‍മ്മാണ വ്യവസായത്തെക്കുറിച്ച് സംസാരിച്ചു. ഇന്റര്‍നാഷണല്‍ ഇന്റീരിയേഴ്‌സ് എംഡി രാജ്പാല്‍ ത്യാഗി, കുവൈറ്റ് റവൈസി കമ്പനിയുടെ സിഇഒ ഒത്മന്‍ ബൂദായ് എന്നിവരും പ്രസംഗിച്ചു.
40-ല്‍ അധികം ഇന്ത്യന്‍ എക്സ്പോർട്ട് മേഖലയിൽ നിന്നുള്ളവർ ഉത്പന്നങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിൽ നിന്നും കുവൈറ്റിൽ നിന്നുമായി ഈ മേഖലയിലെ നിരവധി പേരാണ് പരിപാടിയിൽ സംബന്ധിച്ചത്.