കുവൈത്തിൽ പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ അസംബ്ലിയുടെ (16-ാമത് നിയമനിർമ്മാണ സമ്മേളനത്തിൻ്റെ ) രണ്ടാം ടേമിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് സമ്മേളനാരംഭത്തിന് ആഹ്വാനം ചെയ്തു.പാർലമെന്റ് അംഗങ്ങളുടെ നിർദ്ദേശാനുസരണം സ്റ്റാൻഡിംഗ് കമ്മിറ്റികളെയും ഇടക്കാല കമ്മിറ്റികളെയും സഭ തിരഞ്ഞെടുക്കും.

ഫലപ്രദമായ സഹകരണത്തിനുള്ള സാഹചര്യം ഒരുക്കുന്നതിനായി സമ്മേളനം ആരംഭിക്കാൻ അമീർ എക്‌സിക്യൂട്ടീവിനും നിയമനിർമ്മാണ അധികാരികൾക്കും നിർദ്ദേശം നൽകിയതായി അമീരി ദിവാൻ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ-സബാഹ് സെപ്റ്റംബർ 29 ന് അറിയിച്ചിരുന്നു.തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് പൗരന്മാരുടെയും മാതൃരാജ്യത്തിന്റെയും താൽപ്പര്യങ്ങൾ സേവിക്കുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തങ്ങളുടെ കഴിവുകൾ ഒരുമിച്ച് ചേർക്കാൻ അമീർ ഇരുപക്ഷത്തോടും അഭ്യർത്ഥിച്ചതായും ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ-സബാഹ് പറഞ്ഞു.