കുവൈത്തിൽ സ്റ്റോക്ക് ട്രേഡിങ് എന്ന വ്യാജേന 83,000 ദിനാർ തട്ടിയെടുത്തതായി പരാതി

0
26

കുവൈത്ത് സിറ്റി: മൊബൈൽ തട്ടിപ്പിലൂടെ കുവൈത്ത് സ്വദേശിക്ക് വെറും അരമണിക്കൂർ കൊണ്ട് നഷ്ടപ്പെട്ടത് 83000 ദിനാർ. ഒരു ഫിനാൻഷ്യൽ ബ്രോക്കറേജ് കമ്പനി വഴി അദ്ദേഹം അന്താരാഷ്ട്ര സ്റ്റോക്ക് എക്സ്ചേഞ്ചുകളുമായി വ്യാപാരം നടത്താറുണ്ടായിരുന്നു.ഒരു ട്രേഡിംഗ് കമ്പനിയിൽ നിന്നെന്ന തരത്തിലാണ് സ്വദേശിക്ക് ഇൻറർനാഷണൽ കോൾ ലഭിച്ചത്. ഫോൺ ചെയ്ത വ്യക്തി ഇരയുടെ സ്വകാര്യ ഡാറ്റയും ബാങ്ക് അക്കൗണ്ട് നമ്പറും അപ്‌ഡേറ്റ് ചെയ്യണമെന്ന് തെറ്റിദ്ധരിപ്പിച്ചു, വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുകയായിരുന്നു.