6 പ്രവാസികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ കുവൈത്തിലെ ബാങ്കുകൾക്ക് സെൻട്രൽ ബാങ്കിൻറെ നിർദ്ദേശം

0
26

കുവൈത്ത് സിറ്റി: പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ (പിഎഫ്പി) പുറപ്പെടുവിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്, രണ്ട് ഈജിപ്തുകാർ, രണ്ട് ഇറാനികൾ, രണ്ട് ജോർദാൻ സ്വദേശികൾ എന്നിങ്ങനെ 6 പ്രവാസികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ പ്രാദേശിക, വിദേശ ബാങ്കുകളോട് അഭ്യർത്ഥിച്ചതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി

സംശയിക്കപ്പെടുന്ന ആറ് പേർക്കും ‘ബാങ്കിംഗ് രഹസ്യാന്വേഷണ നിയമം’ പ്രയോജനപ്പെടുത്താൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതായി പത്രം റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കുവൈത്ത് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദേശ, ദേശീയ ബാങ്കുകളും 2019 ജൂലൈ 1 മുതൽ നാളിതുവരെയുള്ള പണമിടപാട് സംബന്ധിച്ച വിവരങ്ങൾ കൈമാറണം.