ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയെ പിന്തുണച്ച് കുവൈത്ത് കാബിനറ്റ്

0
24

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ റിയാദിൽ നടന്ന ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിക്ക് സർവ്വ പിന്തുണയും ഉറപ്പാക്കുമെന്ന് കുവൈത്ത് കാബിനറ്റ് .സുസ്ഥിരമായ പരിസ്ഥിതി ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണക്കേണ്ടതാണ് എന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച അൽ-സെയ്ഫ് പാലസിൽ നടന്ന പ്രതിവാര യോഗത്തിൽ ഐകകണ്ഠേന അഭിപ്രായമുയർന്നു.കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നേതൃത്വത്തിലുള്ള ഉച്ചകോടിയിലെ ഉന്നതതല പ്രതിനിധി സംഘത്തിന്റെ സജ്ജീകരണം കാബിനറ്റ് അവലോകനം ചെയ്തു. പ്രതിനിധി സംഘത്തിൽ പ്രതിരോധ മന്ത്രിയും ഇന്ദന വകുപ്പ് മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.