യുഎൻ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമുമായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ധാരണാപത്രം ഒപ്പുവച്ചു

0
21

കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷനും (കെപിസി) യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമായ ‘ഹാബിറ്റാറ്റും’ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. പാരിസ്ഥിതിക വീണ്ടെടുക്കൽ, നഗര ഭരണം, കപ്പാസിറ്റി സപ്പോർട്ട് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകാനും കുവൈത്തിലെ നഗരങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങളുടെ സാമൂഹിക സംയോജനത്തിലും മാനേജ്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിച്ച് സഹകരണം നടപ്പിലാക്കുന്നതിനായാണ് ധാരണാ പത്രം.കെപിസിയെ പ്രതിനിധീകരിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹാഷിം സയ്യിദ് ഹാഷിമും ഹാബിറ്റാറ്റിനെ പ്രതിനിധീകരിച്ച് ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമിന്റെ അറബ് റീജിയണൽ ഡയറക്ടർ ഇർഫാൻ അലിയുമാണ് ധാരണാപത്രം ഒപ്പിട്ടത്.