കുവൈത്ത് സിറ്റി:’എംബസിക്ക് ഇടനിലക്കാരില്ല, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍’ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹൗസ് നടന്നു. ഇന്ത്യൻ എംബസിയിലോ സേവന കേന്ദ്രങ്ങളിലോ ഇടനിലക്കാർ ആരും തന്നെ ഇല്ലെന്നും , പൊതു ജനങ്ങൾക്ക് എംബസിയുമായി നേരിട്ട് ബന്ധപ്പെടുന്നതിനു 11 വാട്സ് ആപ്പ് നമ്പറുകൾ ലഭ്യമാണെന്നും ഓപ്പൺ ഹൗസിൽ അംബാസിഡർ സിബി ജോർജ് വ്യക്തമാക്കി.
കുവൈത്തിലെ കോവിഡ് പ്രതിരോധത്തിൽ കുവൈത്ത് സർക്കാർ നടത്തിയ മികച്ച പ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു. നിലവിൽ കോഡ് സാഹചര്യം മെച്ചപ്പെട്ടെങ്കിലും അധികൃതർ നിർദേശിക്കുന്ന തരത്തിൽ പ്രതിരോധ മുന്‍കരുതൽ നടപടികൾ പാലിക്കേണ്ടതുണ്ട് എന്നും അംബാസഡർ പറഞ്ഞു.
യാത്രാവിവരണങ്ങൾ നിലവിൽ ഇല്ലെങ്കിലും
ഉയർന്ന വിമാനടിക്കറ്റ് നിരക്ക് കാരണം നിരവധി ഇന്ത്യക്കാർക്ക് മടങ്ങി പറയാൻ ആയിട്ടില്ല.എഞ്ചിനീയര്‍മാരുടെ സർട്ടിഫിക്കറ്റ് അക്രഡിറ്റേഷൻ, നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും അവരുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ധാരണ പത്രത്തിനു കുവൈത്ത് മന്ത്രി സഭ അംഗീകാരം നൽകി.ഇന്ത്യൻ നിർമിത കോവിഡ് പ്രതിരോധ വാക്സിൻ ആയ
കോവാക്‌സിന് കുവൈത്തിൽ അംഗീകാരം ലഭിക്കാത്തതും അദ്ദേഹം എടുത്തുപറഞ്ഞു,
കുവൈത്തിലെ ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അലി അല്‍ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ നാട്ടിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെയും, ജയിലുകളില്‍ കഴിയുന്നവരുടെയും പ്രശ്‌നങ്ങൾ ചര്‍ച്ച ചെയ്തതായും സിബി ജോർജ് പറഞ്ഞു.