ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും

0
12

ദുബായ്: 27-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും. ഒന്നരമാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ജനുവരി 29 വരെയാണ് നടക്കുകയെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആർ.ഇ.) അറിയിച്ചു.

ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന സംഗീതവിരുന്ന്, ലൈറ്റ് ഷോകൾ, ഫയർവർക്ക് ഷോകൾ, ഡ്രോൺ ഷോകൾ, ആഗോള ബ്രാന്റുകളുടെ പ്രദർശനങ്ങൾ, മെഗാ നറുക്കെടുപ്പുകൾ, പ്രൊമോഷനുകൾ എന്നിവ നടക്കും. പുതുവർഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും അരങ്ങേറും.

ദുബായ് എക്സ്‌പോയ്ക്കും യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇടയിലായി വരുന്ന ഫെസ്റ്റിവലിൻ്റെ ഭാഗമാകാൻ
ആയിരങ്ങൾ രാജ്യത്തെത്തുമെന്ന് ഡി.എഫ്.ആർ.ഇ. സി.ഇ.ഒ. അഹ്മദ് അൽ ഖാജ അഭിപ്രായപ്പെട്ടു.
നാടകങ്ങൾ, സിനിമകൾ, കമ്യൂണിറ്റി മാർക്കറ്റുകൾ, സവിശേഷമായ പ്രദർശനങ്ങൾ, പരമ്പരാഗത കലാപ്രകടനങ്ങൾ, ഭക്ഷണമേള തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും ആനന്ദിപ്പിക്കുന്ന പരിപാടികളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളതന്നും അദ്ദേഹം അറിയിച്ചു