കുവൈറ്റ് ഫയർ ഫോഴ്സിൻ്റെ ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റാഗ്രാം അക്കൗണ്ട് പുനഃസ്ഥാപിച്ചു

0
28

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ട തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി കുവൈറ്റ് ഫയർ ഫോഴ്സ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി വകുപ്പിന്റെയും സൈബർ ക്രൈം വിഭാഗത്തിന്റെയും ശ്രമഫലമായാണ് അക്കൗണ്ട് പുനഃസ്ഥാപിച്ചത്. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കുവൈത്തിലെ മറ്റ് വകുപ്പുകളുടെ ഔദ്യോഗിക അക്കൗണ്ടുകളും സുരക്ഷിതമാക്കിയതായി അധികൃതർ വ്യക്തമാക്കി.