വിരലടയാള ഹാജർ സംവിധാനത്തിൽ പുതിയ സാങ്കേതിക വിദ്യയുമായി കുവൈത്തിലെ ജല വൈദ്യുതി മന്ത്രാലയം

0
26

കുവൈത്ത് സിറ്റി: ജീവനക്കാരുടെ വിരലടയാളം ആധുനിക ഉപകരണങ്ങളിലേക്ക് അപ്‌ലോഡ് ചെയ്‌ത് വിരലടയാള ഹാജർ സംവിധാനം മാറ്റുന്നതിനുള്ള ഒരു വലിയ പദ്ധതി കുവൈത്തിലെ ജല വൈദ്യുതി മന്ത്രാലയം (MEW) അടുത്തിടെ നടപ്പിലാക്കി. ഹാജർ സംവിധാനത്തിൽ കൃത്രിമം കാണിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. മുൻ വർഷങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിൽ നിരവധി തട്ടിപ്പ്കൾ ഉണ്ടായിട്ടുണ്ട്, നിരവധി ജീവനക്കാർ ജോലിക്കായി ഹാജരായില്ലെങ്കിലും അവരുടെ ഹാജർ രേഖപ്പെടുത്താൻ സിലിക്കൺ വിരലടയാളം ഉപയോഗിച്ചിരുന്നു.

മന്ത്രാലയത്തിലെ 21,000 ജീവനക്കാരിൽ 3,000 പേരുടെ വിരലടയാളം വിരലടയാള ഹാജർ സംഘം ഇതുവരെ അപ്‌ലോഡ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.170 അനുബന്ധ ബാഹ്യ സൈറ്റുകളിലും ഹെഡ് ഓഫീസിലുമായി 500 ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂർത്തിയായിക്കൊണ്ടിരിക്കുന്നു, പുതിയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ആകെ 340,000 ദിനാർ ചിലവ് ആയതായാണ് സൂചന.