ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന്‌ പണം ഈടാക്കാൻ അനുവദിക്കില്ല: ഔകാഫ് മന്ത്രാലയം

0
27

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിന്‌ പണം ഈടാക്കാൻ അനുവദിക്കില്ലെന്ന് കുവൈത്ത് ഔകാഫ് മന്ത്രാലയം .കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ഫത്വ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കല്‍ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് ചെലവായ ഫീസ് മാത്രമാണ് ഈടാക്കാനാകുകയെന്നും മന്ത്രാലയം വ്യക്തമാക്കി