ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈത്ത് ആഭ്യന്തര മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി

0
26

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അലി സബാഹ് അൽ സലേം അൽ സബാഹുമായി .കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ ചർച്ചകൾ നടന്നു. ആരോഗ്യവും സുരക്ഷയും ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും മാർഗങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.