സൗദിയിലെ ലബനീസ് അംബാസഡർ രാജ്യം വിടണം

0
14

റിയാദ്: യെമനിലെ ഹൂത്തി വിരുദ്ധ പോരാട്ടത്തിനെതിരെ ലബനോൻ ഇൻഫർമേഷൻ മന്ത്രി ജോർജ് കൊർദാഹി നടത്തിയ പരാമർശം
സൗദി-ലബനോൻ ബന്ധത്തിൽ വിള്ളലുകൾക്ക് വഴിവെച്ചു. സൗദിയിലെ ലബനീസ് അംബാസഡറോട്
48 മണിക്കൂറിനകം രാജ്യം വിടാൻ സൗദി അറേബ്യയുടെ ഉത്തരവിട്ടു. ബൈറൂത്തിലുള്ള സൗദി അംബാസഡറോട് തിരികെ വരാൻ സൗദി അറേബ്യയും ആവശ്യപ്പെട്ടിട്ടുണ്ട്.
താൻ മന്ത്രിപദം ഏൽക്കുന്നതിന് മുമ്പ് ഓഗസ്റ്റിൽ റെക്കോർഡ് ചെയ്ത അഭിമുഖമാണിതെന്നാണ് ലബനോൻ മന്ത്രി ജോർജ് കൊർദാഹി വ്യക്തമാക്കിയത്. മന്ത്രി ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലബനീസ് പ്രധാനമന്ത്രി, മന്ത്രിയുടെ അഭിപ്രായത്തോട് വിയോജിച്ചു. എന്നാൽ മന്ത്രി ഇതുവരെ രാജി സന്നദ്ധത അറിയിച്ചിട്ടില്ല.