ലെബനനിലെ അംബാസഡറെ കുവൈത്ത് തിരിച്ചുവിളിക്കും

0
29

കുവൈറ്റ് സിറ്റി: ലെബനനിലെ അംബാസഡർ തിരിച്ചുവിളിക്കാന്‍ കുവൈത്ത് വിദേശകാര്യമന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ ലെബനീസ് എംബസി അധികൃതരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു. യമനിലെ ഹൂത്തികളെ നേരിടുന്നതുമായ ബന്ധപ്പെട്ട് ലബനാൻ ഇൻഫർമേഷൻ മന്ത്രി കഴിഞ്ഞ ദിവസം സൗദി അറേബ്യക്കെതി​രായി നടത്തിയ പ്രസ്​താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ തീർത്തു. ലബനാൻ മന്ത്രിയുടെ നിലപാടിനെ അപലപിച്ച്​​ ഒൿടോബർ 27ന്​ സൗദി വി​ദേശകാര്യ മന്ത്രാലയം പ്രസ്​താവന ഇറക്കിയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ്​​ കുവൈത്തും നടപടികൾക്കായി കൊള്ളുന്നത്.
നിക്ഷേധാത്മക നിലപാടുകളാണ് ലെബനീസ് സ്വീകരിക്കുന്നതെന്ന് കുവൈറ്റ് വിലയിരുത്തുന്നു. മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ ലൈബനീസ് ഭരണകൂടം പരാജയപ്പെട്ടതായും വിമര്‍ശനമുണ്ട്.