ഇന്ത്യ- കുവൈത്ത് ദേശീയ പതാകകള്‍ കുവൈത്ത്‌ ടവറിൽ തെളിഞ്ഞു

0
28

കുവൈത്ത് സിറ്റി : ഇന്ത്യ- കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികം പ്രമാണിച്ച് ഇരുരാജ്യങ്ങളുടെയും ദേശീയ പതാകകള്‍ ഞായറാഴ്ച വൈകുന്നേരം കുവൈത്ത്‌ ടവറിൽ തെളിഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ തുടരുന്ന സഹകരണം വർധിപ്പിക്കുമെന്നും ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ എടുത്തു പറഞ്ഞു.

ഇന്ത്യ ദേശീയ ഐക്യ ദിനം ആഘോഷിക്കുന്ന ദിനത്തിലാണ് ദേശീയ പതാക കുവൈത്ത് ടവറിൽ പ്രദര്‍ശിപ്പിച്ചതെന്നും ഇത് വളരെ ‘സവിശേഷമായ ദിനം’ ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും രാജ്യത്തിന് പിന്തുണയും സംഭാവനകളും നൽകിയ കുവൈത്ത് ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും സ്ഥാനപതി നന്ദിയും കടപ്പാടും അറിയിച്ചു.