2020 ജൂൺ മുതൽ 2021 വരെ 253,233 പ്രവാസികൾ കുവൈത്തിൽ നിന്ന് മടങ്ങി

0
17

കുവൈത്ത് സിറ്റി: കുവൈത്ത് വിടുന്ന പ്രവാസികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് , 2020 ജൂൺ മുതൽ 2021 വരെ തൊഴിൽ വിപണിയിൽ നിന്ന് നഷ്ടമായത് 253,233 പ്രവാസി തൊഴിലാളികളെ .സ്വകാര്യ മേഖലയിൽ 205,050 തൊഴിലാളികളും ഗാർഹിക മേഖലയിൽ 42,202 പേരും സർക്കാർ മേഖലയിൽ 6,981 തൊഴിലാളികളും കുവൈത്തിൽ നിന്ന് മടങ്ങി.മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തിനുള്ളിൽ 2,089 പ്രവാസികളുടെ സർക്കാർ മേഖലയിലെ സേവനങ്ങൾ അവസാനിപ്പിച്ചതായും അതേ കാലയളവിൽ 10,780 കുവൈത്ത് പൗരന്മാരെ നിയമിച്ചതായും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ടിൽ പറയുന്നു.ഈ വർഷത്തെ മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്തംബർ വരെ) 999 നിയമോപദേശകരെ നിയമിച്ചു, 71 പേർ സൈക്കോളജിക്കൽ മേഖലയിലാണ്.തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾ സംബന്ധിച്ച 69 കേസുകൾ 51 സ്ത്രീകളുടേതും 20 എണ്ണം പുരുഷന്മാരുടേതുമാണ്. ഇതിൽ 48 കേസുകൾ രമ്യമായി പരിഹരിച്ചപ്പോൾ 21 കേസുകൾ ലേബർ കോടതികളിലേക്ക് റഫർ ചെയ്തു.