കുടുംബ, സന്ദർശ്ശക വിസകൾ അനുവദിക്കുന്നതിനുള്ള ഏറ്റവും പുതിയ വ്യവസ്ഥകളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
26

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കുടുംബ, സന്ദർശ്ശക വിസകൾ നൽകുന്നതിനുള്ള ഏറ്റവും പുതിയ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.

പുതിയ വ്യവസ്ഥകൾ ഇപ്രകാരം:

– കുടുംബ വിസ അപേക്ഷകർക്ക്‌ അവർ പെർമിറ്റിൽ 500 ദിനാർ ശമ്പളം ഉണ്ടായിരിക്കണം.

– 12 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും കുവൈത്ത്‌ അംഗീകൃത കൊറോണ പ്രതിരോധ വാക്സിന്റെ രണ്ട്‌ ഡോസ്‌ പൂർത്തിയാക്കിയിരിക്കണം.

– 16 വയസ്സിനു മുകളിലുള്ള മക്കൾക്ക്‌ കുടുംബ വിസ അനുവദിക്കില്ല.

– വിസക്കായി അപേക്ഷിക്കുന്ന വ്യക്തികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്ന വേളയിൽ ഹാജരാക്കണം. വാക്സിനേഷൻ വിവരങ്ങൾ വിവരങ്ങൾ ക്യു. ആർ. കോഡ്‌ വഴി ലഭ്യമാകുകയും വേണം.

– ഇതിനു പുറമേ വാണിജ്യ സന്ദർശ്ശക വിസകളും 53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ഓൺ അറൈവൽ വിസകളും ലഭ്യമാകും. ഇതിനായി നേരത്തെ ഉണ്ടായിരുന്ന നിബന്ധനകൾക്ക്‌ പുറമേ കുവൈത്ത്‌ അംഗീകൃത കൊറോണ പ്രതിരോധ വാക്സിന്റെ രണ്ട്‌ ഡോസ്‌ പൂർത്തിയാക്കുകയും വേണം.